Sat. Apr 5th, 2025

പഴയങ്ങാടി:

മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി മുട്ടുകണ്ടി പുഴയോരത്ത് 90 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ റിവർവ്യൂ
പാർക്ക് കാട് കയറിമൂടി.മന്ത്രി കടകംപളളി സുരേന്ദ്രനാണ് രണ്ടര വർഷം മുൻപ് പാർക്ക് ഉദ്ഘാടനം ചെയ്തത്.പുഴയോരത്തുളള സ്റ്റേജും ഇരിപ്പിട സൗകര്യങ്ങളും നടപ്പാതയും പാർക്കിൻറെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഒട്ടേറെ ആളുകൾ ഇവിടെയെത്താറുണ്ട്. എന്നാൽ ഇരിപ്പിടങ്ങൾക്ക് ചുറ്റും കാട് കയറിയ നിലയിലാണ്.

പാർക്കിനോട് അനുബന്ധിച്ച് സ്ഥാപിച്ച പത്ത് തെരുവ് വിളക്കുകൾ ഉദ്ഘാടനം കഴിഞ്ഞ് 6 മാസം എത്തുന്നതിന് മുൻപു നശിച്ചു. പിന്നീട് ഇത് നന്നാക്കിയില്ല. ഇപ്പോൾ ഇരിപ്പിടങ്ങളിലും കാട് കയറി. പദ്ധതിയോടനുബന്ധിച്ച് നിർമിച്ച ശുചിമുറിയും ഇതുവരെ തുറന്ന് കൊടുത്തില്ല. കാട് കയറി മൂടിയ റിവർവ്യൂ പാർക്ക് സംരക്ഷിക്കാൻ അധികൃതർ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.