Fri. Jan 24th, 2025

പാപ്പിനിശ്ശേരി:

ആശുപത്രി ടെറസ്സിൽ ആത്മഹത്യ ഭീഷണി ഉയർത്തിയ പാപ്പിനിശ്ശേരി സ്വദേശി എം മൻസൂറിനെ (30) വളപട്ടണം പൊലീസും അഗ്നിശമന സേനയും ചേർന്ന് താഴെയിറക്കി.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം .അടിപിടിയുമായി ബന്ധപ്പെട്ട് നിസ്സാര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വൈകീട്ട് ചികിത്സ തേടിയിരുന്നു.

ലഹരിയിലായിരുന്ന യുവാവ് ആവശ്യമായ രീതിയിൽ ചികിത്സ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതരോട് തർക്കിച്ചു.തുടർന്ന് ആശുപത്രി വിട്ട യുവാവ് രാത്രി എത്തിയാണ് ടെറസിൽ കയറിയത്​.ഡോക്​ടർ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം താഴേക്ക് ചാടി ജീവനൊടുക്കുമെന്നും പറഞ്ഞാണ്​ ഭീഷണി മുഴക്കിയത്.

ഇ​തോടൊപ്പം യുവാവ് അസഭ്യങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു.വിവരമറിഞ്ഞതിനെ തുടർന്ന് വളപട്ടണം പൊലീസും കണ്ണൂരിൽ
നിന്നുള്ള അഗ്നിശമന സേനയും ആശുപത്രിയിലെത്തിയാണ് യുവാവിനെ താഴെ​ ഇറക്കിയത്. വൈദ്യ പരിശോധനക്കു ശേഷം മൻസൂറിനെ രാത്രിയോടെ വളപട്ടണം പൊലീസ് കസ്​റ്റഡിയിലെടുത്തു.