Mon. Dec 23rd, 2024

പേരാമ്പ്ര:

കായണ്ണ പഞ്ചായത്തിൽ ഹോമിയോ ആശുപത്രി അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതി കെ എം സച്ചിൻ ദേവ് എംഎൽഎക്ക് നിവേദനം നൽകി. കായണ്ണ പഞ്ചായത്ത് ഹാളിൽ നടന്ന എംഎൽഎ നിങ്ങളോടൊപ്പം ജനകീയ ജനസമ്പർക്ക പരിപാടിയിലാണ് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ കെ നാരായണൻ നിവേദനം നൽകിയത്. കായണ്ണ പഞ്ചായത്തിൽ നിന്ന്‌ 65 പരാതികളാണ് എംഎൽഎക്ക് ലഭിച്ചത്.

പരാതികളിൽ സമയബന്ധിതമായി പരിഹാരമുണ്ടാക്കുമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ശശി, സ്ഥിരം സമിതി ചെയർമാന്മാരായ എ സി ശരൺ, കെ കെ നാരായണൻ, കെ വി ബിൻഷ, പഞ്ചായത്തംഗങ്ങളായ പി സി ബഷീർ, വി പി ഗീത, ജയപ്രകാശ് കായണ്ണ, പി വിനയ, സി കെ സുലൈഖ, ബിജി സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ ടി മനോജ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.