Sat. Apr 27th, 2024
ന്യൂഡല്‍ഹി:

കെ സുധാകരനെ കെപിസിസി പ്രസിഡൻ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം നിർദ്ദേശിച്ച് എഐസിസി. സംഘടന സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ഭാരവാഹികൾക്കും ചുമതലയും ടാർജറ്റും നിശ്ചയിക്കും.

എല്ലാ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും മാറ്റം ഉടൻ വേണമെന്നാണ് എഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റ് മാറ്റങ്ങളെല്ലാം ആറ് മാസത്തിൽ പൂർത്തിയാക്കും. ഗ്രൂപ്പ് മാത്രം എന്ന രീതിയിലേക്ക് ഇനി മടക്കമില്ലെന്നാണ് എഐസിസിയുടെ നിലപാട്. രമേശ് ചെന്നിത്തലയുടെ താല്പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും പുതിയ ചുമതല തീരുമാനിക്കുക എന്നാണ് സൂചന.

കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉണ്ടായില്ലെന്നും ഗ്രൂപ്പ് അതിപ്രസരം തുടർന്നു എന്നുമുള്ള അശോക് ചവാൻ സമിതി റിപ്പോർട്ടിലെ വിമര്‍ശനങ്ങൾക്ക് പിന്നാലെയാണ് എഐസിസി അടിമുടി മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അണികളുടെ വിശ്വാസം നേടിയെടുക്കാൻ നേതൃത്വത്തിനായിട്ടില്ലെന്നും പാർട്ടിയെ താഴേതട്ടിൽ ശക്തിപ്പെടുത്തുന്നതിൽ കെപിസിസി പരാജയപ്പെട്ടെന്നും വിമർശനമുണ്ടായിരുന്നു.

By Divya