Fri. Apr 26th, 2024
തിരുവനന്തപുരം:

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു. പെട്രോള്‍ ലീറ്ററിന് 97 രൂപ 01 പൈസയും, ഡീസലിന് 92 രൂപ 34 പൈസയുമാണ് തിരുവനന്തപുരത്തെ വില.

കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്‍റെ വില 95 രൂപ 13 പൈസയായി. ഡീസലിന് 90 രൂപ 57 പൈസയാണ് കൊച്ചിയിലെ വില. 36 ദിവസത്തിനിടെ 20 തവണയാണ് ഇന്ധനവില കൂട്ടിയത്.

By Divya