Tue. Apr 23rd, 2024
ന്യൂഡൽഹി:

രാജ്യത്തെ ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. കഴിഞ്ഞ വർഷം മെയ് മാസത്തേക്കാളും അറുപത്തഞ്ച് ശതമാനത്തിന്റെ വർധനയാണ് ഈ വർഷമുണ്ടായത്. ആകെ 1,02709 കോടി രൂപയാണ് 2021 മെയ് മാസത്തിൽ ജിഎസ്ടി വരുമാനമായി ലഭിച്ചിട്ടുള്ളത്.

സെൻട്രൽ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, സെസ് എന്നിവ ഉൾപ്പെടെയാണ് ഈ തുക. സെൻട്രൽ ജിഎസ്ടിയായി 17592 കോടി, സ്‌റ്റേറ്റ് ജിഎസ്ടി 22653 കോടി, ഇറക്കുമതി ചരക്കുകളിൽ നിന്ന് ലഭിച്ച 26002 കോടി ഉൾപ്പെടെ ഇന്റഗ്രേറ്റഡ് ജിഎസ്ടിയായി 53199 കോടി രൂപയും രാജ്യത്തിന് ലഭിച്ചു.

ഇറക്കുമതി വസ്തുക്കളിൽ നിന്ന് ശേഖരിച്ച 868 കോടി ഉൾപ്പെടെ സെസ് ഇനത്തിൽ 9625 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.

By Divya