Sun. Dec 22nd, 2024
മഹാമാരിയിൽ പ്രതീക്ഷയുടെ കൈത്താങ്ങ്: ഓട്ടോ ആംബുലൻസാക്കി യുവാവ്, സേവനം സൗജന്യം

ഭോപ്പാലിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയെ ആംബുലൻസാക്കി മാറ്റി രോഗികളെ സൗജന്യമായി ആശുപത്രികളിലേക്ക് കൊണ്ട് പോയി. ഓട്ടോയെ ആംബുലൻസാക്കി നിരവധിപേരുടെ ജീവൻ രക്ഷിച്ച് മാതൃകയായത് 34 കാരനായ  ജാവേദ് ഖാനാണ്. 

ആംബുലൻസിന്റെ കുറവ് കാരണം ആളുകളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് എങ്ങനെയെന്ന് സോഷ്യൽ മീഡിയയിലും ന്യൂസ് ചാനലുകളിലും കണ്ടതിനു പിന്നാലെയാണ് ഇത്തരം ആലോചനയായി യുവാവ് രംഗത്ത് വന്നത്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇദ്ദേഹം ഈ സേവനം തുടരുകയാണ്. പത്ത് പേരുടെ ജീവനാണ് ഇതിനോട് അകം തന്നെ ഇദ്ദേഹം രക്ഷപെടുത്തിയത്.

https://youtu.be/y2_l5_cO9TQ