Sat. Apr 5th, 2025
ന്യൂഡൽഹി:

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. 11 മണിക്ക് നടക്കുന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിൽ ഓക്സിജൻ പ്രതിസന്ധി ,വാക്സീൻ ക്ഷാമം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

വാക്സീൻ വിലയിൽ ഏകീകരണമില്ലാത്തതിൻ്റെ വിശദീകരണവും കേന്ദ്രം കോടതിയിൽ നൽകും.അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് മുന്നേമുക്കാൻ ലക്ഷം പിന്നിട്ടേക്കും. മരണസംഖ്യ രണ്ട് ദിവസമായി മൂവായിരത്തിന് മുകളിലാണ്.

By Divya