കൊച്ചി:
കൊവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണ് കൊവിഡ് ചികിത്സാ ചെലവെന്നും ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വർദ്ധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊവിഡ് ചികിത്സക്കുള്ള ചെലവ് കൊവിഡ് രോഗത്തേക്കാൾ ഭീകരമാണ്. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറക്കുന്നതില്‍ കൂടുതലായി എന്തു ചെയ്യാൻ കഴിയുമെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാറിനോട് നിർദേശിച്ചു.