Sun. Dec 22nd, 2024
ന്യൂഡൽഹി:

ഒരു നിയന്ത്രണവുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്​​ അവസരമൊരുക്കി കൊവിഡ് വ്യാപനം അതിരൂക്ഷമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്​ഥർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന​ മദ്രാസ്​ ഹൈക്കോടതി നിർദേശത്തിനു പിന്നാലെ കമ്മീഷൻ കോടതിയിൽ. ഇത്തരം വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട്​ ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നാണ്​കമ്മീഷന്റെ ആവശ്യം.

രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നതിൽ തിരഞ്ഞെടുപ്പ് പ്രചാരണം കാരണമായെന്ന്​ തെളിയിക്കുന്നതൊന്നുമില്ലെന്നും കൊവിഡ് അധികമുള്ള സംസ്​ഥാനങ്ങളെല്ലാം തിരഞ്ഞെടുപ്പ് നടന്നവ​യല്ലെന്നും കമ്മീഷൻ വാദിച്ചു. കോടതി നിരീക്ഷണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ദുഃഖിപ്പിച്ചുവെന്ന്​ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

‘രാജ്യത്തെ തിഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിഛായക്ക്​ ഇത്​ കളങ്കമുണ്ടാക്കി. തിരഞ്ഞെടുപ്പ് നടത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം മാത്രതമാണ്​ നിർവഹിച്ചത്​’- പരാതിയിൽ പറയുന്നു.

By Divya