Thu. Dec 19th, 2024
ന്യൂഡൽഹി:

കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് ചെന്നൈയിലും ഡല്‍ഹിയിലുമായി ഡോക്ടറുള്‍പ്പെടെ ആറുപേര്‍ പിടിയില്‍. ഡോക്ടറും സഹായികളും വില്‍പനക്കാരനുമുള്‍പ്പെടെ നാലുപേര്‍ ചെന്നൈ താമ്പരത്താണ് പിടിയിലായത്. 4800 രൂപയ്ക്കു വാങ്ങിയ മരുന്ന്   20,000 രൂപയ്ക്കാണ് വിറ്റത്.

ആശുപത്രിയിലെയും ഫാര്‍മ ഏജന്‍സിയിലെയും ജീവനക്കാരാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. ഉത്തരാഖണ്ഡില്‍  വ്യാജ റെംഡിസിവിര്‍ നിര്‍മാണ ഫാക്ടറി കണ്ടെത്തി. ഉടമ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. വ്യാജ മരുന്ന് 25,000 രൂപ നിരക്കിലാണ് വിറ്റിരുന്നത്.

By Divya