Sun. Dec 22nd, 2024
അഹമ്മദാബാദ്:

ഗുജറാത്തില്‍ കെഷോദ് മുനിസിപ്പാലിറ്റി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി വിറകുകള്‍ എത്തിച്ച് മുസ്‌ലീങ്ങള്‍. കൊവിഡ് വ്യാപനത്തിനിടെ സംസ്‌കാരങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്ന് ട്രാക്ടര്‍ ട്രോളികളിലായാണ് വിറകുകള്‍ എത്തിച്ചത്.

ദിവസം രണ്ട് സംസ്‌കാരങ്ങള്‍ നടന്നിരുന്ന ശ്മശാനത്തില്‍ കഴിഞ്ഞ ഒരു മാസമായി എട്ട് മുതല്‍ പത്ത് വരെയാണ് സംസ്‌കാരങ്ങള്‍ നടക്കുന്നത്. രൂക്ഷമായതോടെയാണ് ശ്മശാനത്തില്‍ സംസ്‌കാരങ്ങളുടെ എണ്ണം കൂടിയതെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ പാര്‍ത്ഥിവ് പാര്‍മര്‍ പറയുന്നു. ഇതോടെയാണ് മുസ്‌ലീം ഖബര്‍സ്ഥാന്‍ കമ്മിറ്റി വിറകുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.

By Divya