Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹിയുടെ മരണം ചികിത്സ ലഭിക്കാതെയെന്ന് ആരോപിച്ച് കുടുംബം. സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരുന്നാണ് അശോക് അമ്രോഹി മരിച്ചത്. ആശുപത്രിയിലേക്ക് പ്രവേശനം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി അഞ്ചുമണിക്കൂറാണ് അദ്ദേഹത്തിന്‍റെ മകന്‍ പല ക്യൂവുകളിലായി നിന്നത്.

ആ സമയമത്രയും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട് കാറില്‍ അവശനായി കിടക്കുകയായിരുന്നു അശോക് അമ്രോഹി. ഹൃദയാഘാതത്തെ തുടര്‍ന്ന് അവസാനം കാറില്‍വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഏപ്രില്‍ 27 നായിരുന്നു മരണം സംഭവിച്ചത്.

By Divya