Mon. Dec 23rd, 2024
ന്യൂഡൽഹി:

ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കുന്നതോടെ രാജ്യത്തെ ഇന്ധന വിലയിൽ വർധനയ്ക്കു സാധ്യത. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ട്. ഫെബ്രുവരി 27നു ശേഷം ഇന്ധന വില വർധിച്ചിട്ടില്ല.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലെതിനെക്കാൾ വർധനയുണ്ടായിട്ടും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ കുറയ്ക്കുകയും ചെയ്തു.

By Divya