Sun. Dec 22nd, 2024
ചെന്നൈ:

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്. അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ബിജെപിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. ‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.

By Divya