Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകളെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് അസം ബിജെപി മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. രാഹുല്‍ ഗാന്ധിയല്ല  ‘മിസ്റ്റര്‍ ഡിസ് ഇന്‍ഫര്‍മേഷന്‍ ഗാന്ധി’ എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടതെന്നും ഹിമന്ത ബിശ്വ പറഞ്ഞു.

മിസ്റ്റര്‍ ഡിസ് ഇന്‍ഫര്‍മേഷന്‍ ഗാന്ധി, താങ്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാം, പക്ഷെ നമ്മുടെ ശാസ്ത്രജ്ഞരെയും സ്ഥാപനങ്ങളെയും അപമാനിക്കുന്നത് എന്തിനാണ്. അവരുടെ പരിശ്രമത്തെ വില കല്‍പ്പിക്കാതെ തെറ്റായ വിവരങ്ങള്‍ എന്തിനാണ് പ്രചരിപ്പിക്കുന്നത്, ഹിമന്ത ട്വിറ്ററിലെഴുതി.

ലോകത്ത് 12 രാജ്യങ്ങളാണ് കൊവിഡിനെതിരെ സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിച്ചതെന്നും ഇന്ത്യ ആ പട്ടികയിലുള്‍പ്പെടുന്നതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും ഹിമന്ത പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നതിലൂടെ വാക്‌സിന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞരെയാണ് രാഹുല്‍ അപമാനിക്കുന്നതെന്നും ഹിമന്ത വിമര്‍ശിച്ചു

By Divya