ന്യൂഡൽഹി:
കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ മുഖംനഷ്ടമായ മോദി സർക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക രോഷമാണ് ഉയരുന്നത്. രാജിവെക്കൂ മോദി എന്ന ഹാഷ്‌ടാഗുകൾ ട്വിറ്ററിലടക്കം ദിവസങ്ങളായി ട്രെൻഡിങ്ങിലാണ്.
#ResignModi എന്ന ഹാഷ്ടാഗോട് കൂടിയ പോസ്റ്റുകൾ ഫേസ്ബുക്ക് ഒടുവിൽ തടഞ്ഞുവെച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ മണിക്കൂറുകൾക്കകം പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേസമയം, ഹാഷ്‌ടാഗ് അബദ്ധവശാൽ തടഞ്ഞതാണെന്നും സർക്കാറിന്റെ നിർദേശപ്രകാരം അല്ലെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ‘വിവിധ കാരണങ്ങളാൽ ഫേസ്ബുക്ക് ഹാഷ്‌ടാഗുകൾ തടയാറുണ്ട്. ചിലത് സ്വമേധയാ തടയുമ്പോൾ മറ്റുചിലത് നേരത്തെ നൽകിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ഒാട്ടോമാറ്റിക്കായി തടയപ്പെടും. ഇവിടെ ഹാഷ്‌ടാഗിൽ നിന്നല്ല, ലേബലുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൽ നിന്നാണ് പിശക് ഉണ്ടായത്’ ^ഫേസ്ബുക്ക് അധികൃതർ പറഞ്ഞു.