Mon. Apr 7th, 2025 12:45:16 AM
കേരള പോലീസിനും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനും എതിരെ മുന്‍ഡിജിപി ആര്‍ ശ്രീലേഖ

ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം  എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല എന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. 

ഏപ്രിൽ 6 ന് ഓൺലൈൻ ആയി ഒരു ബ്ലൂടൂത്ത് എയർഫോൺ ഓർഡർ ചെയ്തതായും ക്യാഷ് ഓൺ ഡെലിവറി എന്ന രീതിയിൽ ഓർഡർ ചെയ്തതിനാൽ 14 നു ഒരാൾ വന്ന് പൊട്ടിയ പഴയ ഹെഡ്ഫോൺ നൽകി പണവുമായി പോകുകയായിരുന്നു എന്നും തിരിച്ച് വിളിച്ചെങ്കിലും പുച്ഛത്തോടെ പോയി പോലീസിൽ പരാതി കൊടുക്കൂ, എന്ന് മറുപടി പറഞ്ഞു. ഇതോടെയാണ് മ്യൂസിയം പോലീസിൽ വിളിച്ചു പരാതി പെട്ടത്.

കേരള പോലീസ് വെബ്സൈറ്റ് നോക്കി  മ്യൂസിയം CI ക്ക് ഇമെയിൽ പരാതിയും അയച്ചു. അതൊപ്പം earphone ഓർഡർ ചെയ്ത വെബ്സൈറ്റ് -ലേക്കും പാർസൽ ഡെലിവർ  ചെയ്ത ekart എന്ന സ്ഥാപനത്തിലേക്കും പരാതികൾ അയച്ചു. അതെല്ലാം വീണ്ടും CI ക്കു അയച്ചു കൊടുത്തു. എന്നിട്ടും രണ്ടാഴ്ച ആയി വിവരമൊന്നും ലഭിച്ചില്ല എന്ന് അവർ പറഞ്ഞു. 

മുൻപും മൂന്നു തവണ ഇതേ പോലീസ് സ്റ്റേഷനിൽ എനിക്ക് പരാതികൾ നൽകേണ്ടി വന്നിട്ടുണ്ട്. ഒന്നിനും പരിഹാരം ലഭിച്ചിട്ടില്ല. രണ്ടു കേസുകൾ ഉണ്ടായിരുന്നത് പതിയെ എന്നെ അറിയിക്കാതെ എഴുതി തള്ളി എന്നുംഅവർ പോസ്റ്റിൽ കുറിച്ചു

ദയവായി grimsonz എന്ന വെബ്സൈറ്റിൽ പാതി വിലക്ക് ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്നു എന്ന പരസ്യം കണ്ടാൽ വിശ്വസിക്കരുത്. ചതിയാണ്. EKART എന്ന ഡെലിവറി സ്ഥാപനത്തെ വിശ്വസിക്കരുത്. അവർ ചതിക്കും.  ഓൺലൈൻ purchase ചെയ്യുമ്പോൾ  ദയവായി COD option ഉപയോഗിച്ച്, പാർസൽ തുറന്നു നോക്കിയ ശേഷം മാത്രം കാശ് കൊടുക്കുക. കഴിയുന്നതും card ഉപയോഗിച്ച് മുൻകൂറായി പണം നല്കാതിരിക്കൂ. എന്നൊരു  മുന്നറിയിപ്പും ഇതോടെ മുൻ ഡിജിപി തന്റെ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നു.