Mon. Dec 23rd, 2024
ന്യൂഡൽഹി:

ഉറ്റവരുടെ ജീവനെടുത്തും അതിലേറെ പേരെ ആശുപത്രി കിടക്കയിലാക്കിയും കൊവിഡ് രാജ്യത്ത്​ മഹാദുരിതം തീർക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്നും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്നും പ്രാർത്ഥിച്ച് കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ വികാര നിർഭര കുറിപ്പ്​. ഭരണകൂടം ജനങ്ങൾക്കു വേണ്ടത്​ ചെയ്​തുകൊടുക്കുന്നതിൽ ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തിൽനിന്ന്​ ഒഴിഞ്ഞുമാറുകയും​ ചെയ്​തിട്ടുണ്ടെങ്കിലും നാം അതിജീവിക്കുക ത​ന്നെ ചെയ്യുമെന്ന്​ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സ​ന്ദേശത്തിൽ അവർ പറയുന്നു.

രാജ്യത്തുടനീളം ജനം ഇറ്റു ശ്വാസത്തിനായി പാടുപെടുന്നു. ആതുര ശുശ്രൂഷക്കും ജീവൻ രക്ഷിക്കാൻ ഒരു ഡോസ്​ മരുന്നിനും വേണ്ടി പ്രയാസപ്പെടുന്നു. ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ ഭരണകൂടം ഉത്തരവാദിത്വ നിർവഹണത്തിൽനിന്നും നേതൃത്വത്തിൽനിന്നും ഇങ്ങനെ ഒഴിഞ്ഞുമാറി നിൽക്കുമെന്ന്​ എതിരാളികൾ പോലും കരുതിയിട്ടുണ്ടാകില്ല. ഇനിയെങ്കിലും അവർ മനുഷ്യ ജീവൻ രക്ഷിക്കാൻ വേണ്ടത്​ ചെയ്യുമെന്ന്​ നമുക്ക്​ പ്രത്യാശിക്കാം”- പ്രിയങ്ക കുറിച്ചു.

By Divya