Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊടകരയിൽ നഷ്ടമായ പണം, ഏത് രാഷ്ട്രീയ പാർട്ടിയുടേതാണെന്ന് പൊലീസിനറിയാം എന്ന് മുഖ്യമന്ത്രി. കേസില്‍ ബിജെപിയെ കൂട്ടികെട്ടാൻ സിപിഎം ബോധപൂർവ്വമായി ശ്രമിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി. രണ്ട് പേരെ കൂടി പിടികൂടിയാല്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമാകുമെന്ന് തൃശൂർ റേഞ്ച് ഡി ഐ ജി പറഞ്ഞു.

കൊടകരയിൽ കവർന്ന പണം ഏത് രാഷ്ട്രീയ പാർട്ടിയുടേതാണെന്ന ചർച്ച സജീവമായിരിക്കേയാണ് വിവരം പൊലീസിനറിയാമെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. ഡിജിപി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിലും രാഷ്ട്രീയ പാർട്ടിയെപ്പര്റി പരാമർശിച്ചിരുന്നില്ല. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലും ഈ വിവരമില്ല.

കൂടുതൽ പ്രതികളെ പിടികൂടിയാൽ ഇക്കാര്യം വ്യക്തമാകുമെന്ന് തൃശ്ശൂർ റേഞ്ച് ഡിഐജി എ അക്ബർ പറഞ്ഞു. കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തിനെതിരെയാണ് തുടക്കം മുതലേ ആരോപണം ഉയര്ഡന്നിരുന്നത്.

ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണെന്നും. കേസില്‍ ബിജെപിയെ ഉള്‍പ്പെടുത്താൻ ഗുഡാലോചന നടക്കുന്നുതായും പാര്‍ട്ടി ആരോപിച്ചു കേസിൽ അറസ്റ്റിലായ ഏഴ് പ്രതികളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതികളായ രഞ്ജിത്ത്, അലി, സുധീഷ് എന്നിവരെ പിടികൂടാനുണ്ട്.

പരാതിയിൽപ്പറഞ്ഞതിനേക്കാൾ കൂടുതൽതുക നഷ്ടമായെന്ന് പൊലീസ് സംശയിക്കുന്നുണ്ട. പരാതിക്കാരനായ കോഴിക്കോട് സ്വദേശിയെ ചോദ്യംചെയ്തെങ്കിലും പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

By Divya