Mon. Dec 23rd, 2024
കണ്ണൂര്‍:

പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്താം പ്രതി പി പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും രണ്ട് ബൈക്കുകളുമാണ് കത്തിച്ചത്.
സിപിഐഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗമാണ് ജാബിര്‍. ഇയാളെ പിടികൂടാന്‍ സാധിക്കാത്തതില്‍ ലീഗ് നേരത്തെ പ്രതിഷേധിച്ചിരുന്നു.

മന്‍സൂര്‍ വധക്കേസിലെ പ്രതികളെ എല്ലാം പിടികൂടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. ജാബിറുള്‍പ്പെടെ പ്രതികളായ സിപിഐഎം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍ അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരെ ഇനിയും പിടികൂടാനുണ്ട്.

കേസില്‍ അഞ്ചാം പ്രതി പുല്ലൂക്കര സ്വദേശിയായ കെ സുഹൈല്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പുല്ലൂക്കര സ്വദേശി ബിജേഷ്, നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി, അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.

By Divya