Mon. Dec 23rd, 2024
ന്യൂ​ഡ​ൽ​ഹി:

കൊവി​ഡ്​ ബാ​ധി​ച്ച മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​നെ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​മൊ​ട്ടു​ക്കും ശ​ക്​​ത​മാ​കു​ന്ന​തി​നി​ടെ ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി സു​പ്രീം കോ​ട​തി ചൊവ്വാഴ്ച​ പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത. ചൊവ്വാഴ്ച​ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​ക​ൾ​ക്കൊ​പ്പം സി​ദ്ദീ​ഖ്​ കാ​പ്പ​ന്റെ കേ​സും പ​രി​ഗ​ണി​ക്കു​മെ​ന്ന സൂ​ച​ന സു​പ്രീം​കോ​ട​തി വെ​ബ്​​സൈ​റ്റ്​ ത​ന്നെ​യാ​ണ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ ആ​റ്​ മു​ത​ൽ യുപി സ​ർ​ക്കാ​റി​ന്റെയും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ​യും ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ ഹ​ര​ജി​ നി​ര​ന്ത​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സി​ദ്ദീ​ഖ്​ കാ​പ്പ​ന്​ വേ​ണ്ടി കേ​​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ മി​ജി ജോ​സ്​ സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി ഏപ്രിൽ 27ന്​ ചൊവ്വാഴ്ച​ ഒ​രു മ​ണി​ക്ക്​ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ്​ സു​പ്രീം​കോ​ട​തി വെ​ബ്സൈ​റ്റി​ലു​ള്ള​ത്. പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത കാ​ണു​ന്നു​ണ്ടെ​ന്ന്​ സി​ദ്ദീ​ഖിൻ്റെ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ വി​ൽ​സ്​ മാ​ത്യു പ​റ​ഞ്ഞു.

സി​ദ്ദീ​ഖ്​ കാ​പ്പ​​​നും കു​ടും​ബ​ത്തി​നും നീ​തി ചോ​ദി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡും തി​ങ്ക​ളാ​ഴ്​​ച പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​തി​ന്​ പി​റ​കെ​യാ​ണ്​ സു​പ്രീം​കോ​ട​തി​ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത്​ കൂ​ടാ​തെ ഭാ​ര്യ റൈ​ഹാ​ന സി​ദ്ദീ​ഖും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എംപിമാ​രും ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ എ​ഴു​തി​യ ക​ത്തു​ക​ളും സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യുപി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്.

By Divya