Thu. May 2nd, 2024
ദോ​ഹ:

കൊവിഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റോ​ളം രാ​ജ്യ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സ​ഹാ​യ​മെ​ത്തി​ച്ചു. മ​ഹാ​മാ​രി ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​തു​വ​രെ​യാ​യി ഇ​ത്ര​യും രാ​ജ്യ​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ മെ​ഡി​ക്ക​ൽ, ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ മേ​ഖ​ല​ക​ളി​ലാ​യി സ​ഹാ​യം എ​ത്തി​ച്ച​താ​യി ഗ​വ​ൺ​മെൻറ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഓ​ഫി​സ്​ (ജിസിഒ) അ​റി​യി​ച്ചു. രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 256 ദ​ശ​ല​ക്ഷം ഡോളറിന്റെ സ​ഹാ​യ​മാ​ണ് ല​ഭി​ച്ച​ത്. ഇ​ത് 88ഓ​ളം രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യും ജിസിഒ വ്യ​ക്ത​മാ​ക്കി.

കൊവിഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ഉ​ൾ​പ്പെ​ടു​ന്ന അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും ലോ​ക​നേ​താ​ക്ക​ളും വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​ന് ന​ന്ദി​യും പ്ര​ശം​സ​യു​മ​ർ​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കഴിഞ്ഞ്ഞ വ​ർ​ഷം ഗ്ലോ​ബ​ൽ അ​ല​യ​ൻ​സ്​ ഫോ​ർ വാ​ക്സി​ൻ ആ​ൻ​ഡ് ഇ​മ്യൂ​ണൈ​സേ​ഷ​നു​വേ​ണ്ടി ഖ​ത്ത​ർ 20 ദ​ശ​ല​ക്ഷം ഡോ​ള​ർ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. 2021 അ​വ​സാ​ന​ത്തോ​ടെ 1.3 ബി​ല്യ​ൺ വാ​ക്സി​ൻ ഡോ​സു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ഗ​വി കോ​വാ​ക്സ്​ അ​ഡ്വാ​ൻ​സ്​ മാ​ർ​ക്ക​റ്റ് ക​മ്മി​റ്റ്മെൻറി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ഫ​ണ്ട് 10 ദ​ശ​ല​ക്ഷം ഡോ​ള​റും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജിസിഒ വി​ശ​ദീ​ക​രി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി 20 മി​ല്യ​ൺ വാ​ക്സി​നാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​ എ​ത്തി​ച്ച​ത്. മു​പ്പ​ത് ല​ക്ഷം അ​ഭ​യാ​ർ​ത്ഥികൾക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി 100 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റിെൻറ കീ​ഴി​ൽ അ​ന്താ​രാ​ഷ്​​ട്ര ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കാ​യി ഖ​ത്ത​ർ ആ​കെ സം​ഭാ​വ​ന ന​ൽ​കു​ന്ന​ത്​ 62.780 മി​ല്യ​ൺ ഡോളറാണ്.

By Divya