Sat. Jan 18th, 2025
കോട്ടയം:

കേരള കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. ഓൺലൈനായാണ് യോഗം ചേരുന്നത്.

വർക്കിങ് ചെയർമാനായി പി സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തിരഞ്ഞെടുത്തു. ചെയർമാൻ്റെ അസാന്നിധ്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനായിരിക്കും.

ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം നൽകി. ടി യു കുരുവിളയെ ചീഫ് കോർഡിനേറ്ററായും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലായും സി എബ്രഹാം ട്രെഷററായും തിരഞ്ഞെടുത്തു. ​തിരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിട്ടുനിന്നു.

മോൻസിനെ മാത്രം എക്സിക്യൂട്ടീവ് ചെയർമാനായി തിരഞ്ഞെടുത്തതിൽ ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ട്. അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

By Divya