ന്യൂഡൽഹി:
മറ്റുരാജ്യങ്ങൾ വികസിപ്പിച്ച കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ നേരിട്ട് ഇറക്കുമതിചെയ്യില്ല. ആവശ്യമുള്ള സംസ്ഥാനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമാണ കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി ഇറക്കുമതി ചെയ്യാം. ഏറ്റവും വേഗത്തിൽ എല്ലാവർക്കും വാക്സിൻ നൽകുന്നതിന് കേന്ദ്രനിലപാട് തടസ്സമാകും.
കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ പുറത്തുനിന്ന് വാക്സിൻ സംഭരണം നടത്തുന്ന വേഗത്തിൽ സ്വകാര്യ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കും നടപടികൾ പൂർത്തിയാക്കാനാവില്ല. ഒപ്പം, വാക്സിന് പല വില ഈടാക്കുന്ന സ്ഥിതി വരും.
രാജ്യം നിർമിച്ച വാക്സിനുകൾ ഇന്ത്യക്കാർക്കും മുമ്പേ മറ്റു രാജ്യങ്ങൾക്ക് നൽകാൻ നേരത്തെ കേന്ദ്രസർക്കാർ പ്രത്യേക താൽപര്യം കാണിച്ചിരുന്നു.
വാക്സിനേഷൻ വേഗത കൂട്ടാൻ ഇറക്കുമതി ആവശ്യമായഘട്ടത്തിൽ പക്ഷേ, ചുമതലയിൽനിന്ന് പിന്മാറുന്നതാണ് കാഴ്ച. കൊവിഡിന്റെ രണ്ടാം തരംഗം ജനജീവിതം നരകതുല്യമാക്കിയിരിക്കെയാണ്, വാക്സിനേഷൻ നടപടി വൈകാൻ ഇടയാക്കുന്ന സർക്കാർ നിലപാട്.