Wed. Jan 22nd, 2025
നാഗ്പൂര്‍:

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്നും ചിലവിട്ട് 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുകയാണ് നാഗ്പൂരിലെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടറായ പ്യാരെ ഖാന്‍.

ഓക്‌സിജന്‍ നല്‍കിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നായിരുന്നു പ്യാരെ ഖാന്‍ പറഞ്ഞത്. വിശുദ്ധ റംസാന്‍ മാസത്തില്‍ ഇത് ചെയ്യുകയെന്നത് തന്റെ കടമയാണെന്നും സക്കാത്തായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്നും പ്യാരെ ഖാന്‍ പറയുന്നു.

By Divya