Mon. Dec 23rd, 2024
EC officials may be booked under murder charges, says Madras HC on election rallies

ചെന്നൈ: കോവിഡ് -19 ന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചുവെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി വിമർശിക്കുകയും “ഏറ്റവും നിരുത്തരവാദപരമായ സ്ഥാപനം” എന്ന് വിളിക്കുകയും ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി എലെക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയുടെയും ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെയും ആദ്യ ബെഞ്ച് പൊതു താൽപര്യ ഹർജിയിലാണ് ഈ നിരീക്ഷണം നടത്തിയത്. കോവിഡ് -19 പ്രോട്ടോക്കോളുകളും ശരിയായ ക്രമീകരണങ്ങളും സ്വീകരിച്ച് മെയ് 2 ന് കരൂരിൽ വോട്ട് കൃത്യമായി കണക്കാക്കുന്നത് ഉറപ്പാക്കാൻ അധികാരികൾക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

കരൂർ നിയോജകമണ്ഡലത്തിൽ 77 ഓളം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ അവരുടെ ഏജന്റുമാരെ ക കൗണ്ടിംഗ് ഹാളിൽ ഉൾക്കൊള്ളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനെ ബാധിച്ചേക്കാമെന്നും അപേക്ഷകൻ ആരോപിച്ചു.

ആവശ്യമായ എല്ലാ നടപടികളും നടക്കുന്നുണ്ടെന്ന് ഇസി-ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചപ്പോൾ, രാഷ്ട്രീയ പാർട്ടികൾക്ക് റാലികളും മീറ്റിംഗുകളും നടത്താൻ അനുവദിച്ചുകൊണ്ട് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ പുനരുജ്ജീവനത്തിന് ഇസി-യുടെ തീരുമാനങ്ങൾ വഴിയൊരുക്കി എന്ന് ബെഞ്ച് പ്രതികരിച്ചു. വേണ്ട മുൻകരുതലുകൾ ഉറപ്പാക്കിയില്ലെങ്കിൽ മെയ് രണ്ടിന് നടക്കാൻ പോകുന്ന വോട്ടെണ്ണൽ തടയാൻ മടിക്കില്ലെന്നും ജഡ്ജിമാർ വാക്കാലുള്ള മുന്നറിയിപ്പ് നൽകി.