Mon. Dec 23rd, 2024
തമിഴ്നാട്:

തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്കരണ ഫാക്ടറിയില്‍ നിന്ന് ഓക്സിജന്‍ ഉല്‍പാദത്തിനുള്ള വഴി തെളിയുന്നു. ഫാക്ടറിയുടെ ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍  അനുമതി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പ്ലാന്റ് തുറക്കുന്നതോടെ ദിവസവും ആയിരം ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ കൂടി ലഭ്യമാവും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പെട്ട കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വേണം പ്ലാന്റിന്റെ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇക്കാര്യങ്ങള്‍ അടുത്ത ദിവസം സുപ്രീം കോടതിയെ അറിയിക്കും. കോടതിയാണ് പ്ലാന്റ് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

2018 ല്‍ അടച്ചുപൂട്ടിയ പ്ലാന്റ് തുറക്കാന്‍ അനുമതി നല്‍കിയാല്‍ ദിവസവും ആയിരം ടണ്‍ ഓക്സിജന്‍ സൗജന്യമായി ഉല്‍പാദിപ്പിച്ചു നല്‍കാമെന്നറിയിച്ച് ഫാക്ടറി ഉടമകളായ വേദാന്ത കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

By Divya