Sun. Jan 19th, 2025
കോഴിക്കോട്:

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്സിജനും മരുന്നിനും ക്ഷാമം നേരിടുന്നതിനിടെ ചര്‍ച്ചയായി തൃത്താല എം എൽ എ വി ടി ബല്‍റാമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്. ബല്‍റാമിന്റെ, ‘കോൺഗ്രസ് മുക്ത ഭാരതം ഓക്സിജന്‍ ഇല്ലാത്ത ആശുപത്രി പോലെയാണ്’ എന്ന 2017 ഓഗസ്റ്റില്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ദീര്‍ഘ വീക്ഷണം, വരാന്‍ പോകുന്ന വിപത്തിനെ മുന്നേ കണ്ടവന്‍, കാലത്തിന് മുന്നേ സഞ്ചരിച്ച വാക്കുകള്‍ തുടങ്ങി നിരവധി കമന്റുകളാണ് പഴയ പോസ്റ്റിന് താഴെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്.

By Divya