Wed. Jan 22nd, 2025
ന്യൂഡൽഹി:

സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ പരാതിയിൽ അഡ്വ വിൽസ് മാത്യൂസ് ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തയച്ചു.

സിദ്ദീഖ് കാപ്പൻ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശൗചാലയത്തിലും പോയിട്ടില്ലെന്നും ഭാര്യ പരാതിപ്പെട്ടു. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മരിച്ചു പോയേക്കാമെന്നും കത്തിൽ പറയുന്നു.
ഉത്തർപ്രദേശ് മഥുരയിലെ മെഡിക്കൽ കോളജിലാണ് സിദ്ദിഖ് കാപ്പന്റെ ചികിത്സ.

അടിയന്തരമായി ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നു

By Divya