Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തടസ്സമുണ്ടാക്കിയാല്‍ കര്‍ശന നടപടിയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് കോടതി വ്യക്തമാക്കി.

കൊവിഡ് ഗുരുതരമായി ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് ഓക്‌സിജന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രാസെന്‍ ഹോസ്പിറ്റല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിപിന്‍ സങ്കിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് കര്‍ശന നിലപാട് സ്വീകരിച്ചത്.

കൊവിഡ് വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞദിവസം ഡല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഓക്‌സിജന്‍ ഒട്ടും ഇല്ലാത്ത ആറ് സ്വകാര്യ ആശുപത്രികളുടെയും ക്ഷാമം നേരിടുന്ന മറ്റു ആശുപത്രികളുടെയും പട്ടികയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത്.

By Divya