Mon. Dec 23rd, 2024
തിരുവനന്തപുരം:

വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാഥമിക മൊഴിയും സംഘം രേഖപ്പെടുത്തി.

ഹൈക്കോടതി നിർദേശ പ്രകാരം കേസ് ഏറ്റെടുത്ത സിബിഐ സംഘം ഇതാദ്യമായാണ് വാളയാർ പെൺകുട്ടികളുടെ വീട്ടിലെത്തുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് സംഭവത്തെ കുറിച്ച് സംഘം വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പെൺകുട്ടികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിൽ പരിശോധന നടത്തി.

പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം വാളയാർ എത്തിയത്. കേസിലെ നാല് പ്രതികൾക്കെതിരെ രണ്ട് എഫ്‌ഐആർ ആണ് പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ സമർപ്പിച്ചിരിക്കുന്നത്.

By Divya