Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി ആറരലക്ഷം ഡോസ് വാക്‌സീൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്.

തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്‌സിനുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വാക്‌സീനുകൾ റീജിയണൽ സെന്റെറുകളിൽ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യും.

ഇതോടെ വാക്‌സിൻ ക്യാമ്പുകൾ പുന:രാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

By Divya