Wed. Jan 22nd, 2025
ന്യൂഡൽഹി:

കൊവിഡ് വ്യാപനം സംബന്ധിച്ച സുപ്രീംകോടതി സ്വമേധയാ ഏറ്റെടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. കേസിൽ കോടതിയെ സഹായിക്കാൻ ഇന്നലെയാണ് സുപ്രീംകോടതി അദ്ദേഹത്തെ അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തിയത്. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌കൂൾ കാലം മുതൽ അറിയാമെന്നും ഇത് ഈ കേസിനെ നിഴലിൽ നിർത്തുമെന്നും അതിനു താൻ ആഗ്രഹിക്കുന്നില്ലെന്നും സാൽവെ പറഞ്ഞു.

By Divya