മുംബൈ:
കാഴ്ചശക്തി കുറഞ്ഞ അമ്മയ്ക്കൊപ്പം നടന്ന് പോകവെ റെയിൽവേ ട്രാക്കിൽ വീണ കുട്ടിയെ രക്ഷിച്ച മയൂർ ഷെയ്ക്കെയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ഷെയ്ക്കെയ്ക്ക് 50,000 രൂപ നൽകുമെന്ന് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് എഴുതിയ കത്തിൽ പ്രിന്‍സിപ്പല്‍ എക്സിക്യൂട്ടീവ് ഓഫ് റെയില്‍വേ ബോര്‍ഡാണ് അറിയിച്ചത്.
മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലാണ് പതിനേഴാം തീയതി വൈകിട്ട് ഈ സംഭവം നടന്നത്. ഈ സ്റ്റേഷനിലെ റെയിൽവേ പോയിന്റ്‌സ്മാനാണ് മയൂര്‍. കാഴ്ച ശക്തി കുറഞ്ഞ അമ്മയ്ക്കൊപ്പം സ്റ്റേഷനിൽ റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോൾ പെട്ടെന്ന് കുട്ടി കാൽതെറ്റി പാളത്തിലേക്ക് വീഴുകയായിരുന്നു. അപ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് ഒരു ട്രെയിന്‍ പാഞ്ഞടുക്കുന്നത് കണ്ട് റെയില്‍വെ ജീവനക്കാരന്‍ മയൂർ ഷെയ്ക്കെ പാളത്തിലൂടെ ഓടിവന്ന് കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റിയത്.
സംഭവത്തിന്റെ വീഡിയോ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവചതിനെത്തുടർന്ന് വലിയരീതിയിൽ ഷെയർചെയ്യപ്പെടുകയും മയൂരിന്റെ പ്രവർത്തി ചർച്ചാവിഷയമാവുകയും ചെയ്യുകയായിരുന്നു
ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക്തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത് എന്ന് മയൂർ മാധ്യമങ്ങളോട് പറഞ്ഞു.
വിഡിയോയിൽ കുട്ടി ട്രാക്കിലേക്ക് വീണത് മനസിലാക്കിയ അമ്മ നിസഹായായി നിലവിളിക്കുന്നത് കാണാം. കുട്ടിയെ രക്ഷപെടുത്തിയതിനുശേഷം സെക്കന്റുകളുടെ വ്യത്യാസത്തിൽ ട്രെയിൻ അതുവഴി കടന്നു പോകുന്നതും കാണാം. വീഡിയോ വൈറലായതോടെ മയൂര്‍ ഷെല്‍ക്കയുടെ ധീരമായ ഇടപെടലിന് വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.
https://youtu.be/BCtP_gBJfRE