Wed. Nov 6th, 2024

ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച തമിഴ് നടന്‍ വിവേകിന്‍റെ അപ്രതീക്ഷിതമായ മരണം സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഇതുവരെ സിനിമാലോകം മുക്തമായിട്ടില്ല. ഹൃദയാഘാതം മൂലമായിരുന്നു വിവേകിന്‍റെ മരണം. മൂന്നു തവണ തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ വിവേക് 1987-ൽ കെ ബാലചന്ദറിന്‍റെ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയം വിവേകിനെ ജനപ്രിയനാക്കി. തുടര്‍ന്ന് ഒരു പാട് ചിത്രങ്ങളിലൂടെ വിവേക് പ്രേക്ഷകരെ ചിരിപ്പിച്ചു. വിവേകിന്‍റെ മരണശേഷം താരം അഭിനയിച്ച ചിത്രങ്ങളിലെ ഹാസ്യ രംഗങ്ങളും മറ്റും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.

ഒപ്പം വിവേകിന്‍റെ പിറന്നാളാഘോഷവും. കമലഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ 2വിന്‍റെ ലൊക്കേഷനിൽ വെച്ച് നടന്ന അദ്ദേഹത്തിന്‍റെ ബർത്ത് ഡേ ആഘോഷത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംവിധായകന്‍ ശങ്കറെയും നടന്‍ ബോബി സിംഹയെയുമെല്ലാം വീഡിയോയില്‍ കാണാം.

By Divya