തൃശൂർ:
തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്.
ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക.
മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഒരു മെഡിക്കൽ സംഘത്തെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.