Fri. Nov 22nd, 2024
തി​രു​വ​ന​ന്ത​പു​രം:

കൊവി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ശ​ക്തി​പ്പെ​ടു​ത്തി. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും വ്യാ​പ​ക​മാ​യി പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ഇ​തു​വ​രെ മു​ന്ന​റി​യി​പ്പാ​ണ്​ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​നി പി​ഴ ഈ​ടാ​ക്കാ​നും കേ​സെടു​ക്കാ​നു​മാ​ണ്​ തീ​രു​മാ​നം.

പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ്​ വെച്ച്​​ പ​രി​ശോ​ധ​ന​ക്കും നി​ർ​ദേ​ശ​മു​ണ്ട്. മൂ​ന്നി​ലൊ​ന്ന്​ പൊ​ലീ​സി​നെ കൊവി​ഡ്​ പ്ര​തി​രോ​ധ ചു​മ​ത​ല​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചു. ക​ണ്ടെ​യ്ൻ​​മെൻറ്​ സോ​ണി​ൽ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കും. മാ​ർ​ക്ക​റ്റ്​ അ​ട​ക്ക​മു​ള്ള​വ​യി​ലും നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.

പി​ഴ അ​ട​ക്കാ​ൻ മ​ടി​ച്ചാ​ൽ ക്രി​മി​ന​ൽ കേസെ​ടു​ക്കും. ക​ട​ക​ൾ ഒ​മ്പ​തി​ന്​ ത​ന്നെ അ​ട​​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും പൊ​തു​സ്​​ഥ​ല​ത്ത്​ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കും. കൊവി​ഡ്​ മു​ന്ന​റി​യി​പ്പ്​ സം​ബ​ന്ധി​ച്ച്​ പൊ​ലീ​സ്​ വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ അ​നൗ​ൺ​സ്മെൻ​റും ന​ട​ത്തി. കൊവി​ഡ്​ പോ​സി​റ്റീ​വാ​യ​വ​ർ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്നില്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

By Divya