തൃശൂര്‍:
ഇത്തവണത്തെ തൃശൂർ പൂരം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്ക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. കഴിഞ്ഞ വർഷത്തെപ്പോലെ അനുഷ്ഠാനങ്ങൾ മാത്രം മതിയെന്ന് ജനങ്ങൾ തീരുമാനിച്ചാൽ അതൊരു ചരിത്രപരമായ തീരുമാനമായിരിക്കുമെന്ന് മുഹമ്മദ് അഷീൽ ഫേസ്‍ബുക്കിൽ കുറിച്ചു. ഈ ലോകത്തിന് മുന്നിൽ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാൻ തൃശൂർക്കാർക്ക് കിട്ടിയ അവസരമാണിത്.
എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയിൽ ആത്മഹത്യപരമാണ്. മെയ് രണ്ടിന് ശേഷം ആഹ്ലാദ പ്രകടനങ്ങൾ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.