Wed. Jan 15th, 2025
കാ​യം​കു​ളം:

ക്ഷേ​ത്ര​വ​ള​പ്പി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​ർഎസ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി ക​സ്​​റ്റ​ഡി​യി​ൽ. വ​ള്ളി​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ്, ആ​കാ​ശ്​ എ​ന്നി​വ​രാ​ണ് ക​സ്​​റ്റ​ഡി​യി​ലു​ള്ള​താ​യി സൂ​ച​ന. മു​ഖ്യ​പ്ര​തി​ വ​ള്ളി​കു​ന്നം പു​ത്ത​ൻ പു​ര​ക്ക​ൽ സ​ജ​യ്ജി​ത്ത് (20) നേ​ര​േ​ത്ത കീ​ഴ​ട​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ വ​ള്ളി​കു​ന്നം ജ്യോ​തി​ഷ് ഭ​വ​നി​ൽ ജി​ഷ്ണു ത​മ്പി​യെ (26) അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​രു​വ​രെ​യും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ഠാ​ര ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന്, കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​ കാ​യം​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

By Divya