Wed. Jan 22nd, 2025
ക്യൂബ:

റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിലാണ് 89 കാരനായ റൗൾ ചരിത്ര പ്രഖ്യാപനം നടത്തിയത്. തന്റെ ദൗത്യം പൂർത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവി തലമുറയിൽ ആത്മവിശ്വാസമുണ്ടെന്നും വിടവാങ്ങൽ പ്രസംഗത്തിൽ റൗൾ കാസ്ട്രോ പറഞ്ഞു.

ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലിനാണ് ചുമതല കൈമാറിയത്. ഇതോടെ ആറുപതിറ്റാണ്ട് നീണ്ട കാസ്‌ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയിൽ പരിസമാപ്തിയായി. 2006 ലാണ് റൗൾ പാർട്ടിയിലെ ഉന്നത പദവി ഏറ്റെടുത്തത്. 1959 മുതൽ 2006 വരെ നീണ്ട 47 വർഷങ്ങൾ റൗളിൻറെ സഹോദരനും വിപ്ലവനായകനുമായ ഫിഡൽ കാസ്‌ട്രോ ആയിരുന്നു ഈ ഉന്നത പദവിയിൽ.

By Divya