Thu. Jan 23rd, 2025

ന്യൂഡൽഹി:

കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വർദ്ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കാര്യമായി വർദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് രണ്ടാം തരംഗം കുഞ്ഞുങ്ങളെ കാര്യമായി ബാധിക്കുന്നതായി നിലവിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ധീരേന്‍ ഗുപ്ത പറഞ്ഞു.
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് രോഗം കൂടുതലാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഒരു വയസ്സുമുതല്‍ അഞ്ച് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

By Divya