കൊച്ചി: സ്ത്രീയെന്നതുകൊണ്ട് രാത്രിജോലിയുടെ പേരിൽ അവസരം നിഷേധിക്കരുതെന് ഹൈക്കോടതി. സുരക്ഷ ഒരുക്കുക എന്ന ഉത്തരവാദിത്തം സർക്കാരിന്റേത് ആണെന്നും കോടതി പറഞ്ഞു. സ്ത്രീയെന്ന പേരിൽ ഫയർ ആൻഡ് സേഫ്റ്റി വകുപ്പിൽ അവസരം നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശിനി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി വന്നിരിക്കുന്നത്.
യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന വിവേചനം അരുതെന്നും അങ്ങനെ വിവേചനം ഉണ്ടായാൽ അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. തുല്യ യോഗ്യതയുണ്ടായിട്ടും സ്ത്രീയായതിന്‍റെ പേരില്‍ അവസരം നിഷേധിക്കുന്നുവെന്നും ഹരജിക്കാരി ചൂണ്ടികാട്ടി. ഹരജിക്കാരിയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശം. ജസ്റ്റിസ് അനു ശിവരാമന്‍റേതാണ് സുപ്രധാന വിധി.