Mon. Dec 23rd, 2024
കോഴിക്കോട്:

ബന്ധുനിയമന വിവാദത്തില്‍ കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ ഗൂഢാലോചന ആരോപിച്ച് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയില്‍ വിശ്വാസ്യതയില്ലെന്നും അബ്ദുള്‍ അസീസ് ആരോപിച്ചു.

അഭയകേസിലെ സിറിയക് ജോസഫിന്റെ ഇടപെടല്‍ ഇതിന് തെളിവാണ്, സ്വന്തം മതത്തിലെ ചിലരുടെ താല്‍പര്യത്തിനായി സിറിയക് ജോസഫ് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അബ്ദുള്‍ അസീസ് ആരോപിച്ചു.

By Divya