Mon. Dec 23rd, 2024
കണ്ണൂര്‍:

ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്.  ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കതിരൂര്‍ നാലാം മൈലിൽ ഒരു വീടിന്‍റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദ്യം തശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

By Divya