അഹ്മദാബാദ്:
ലവ് ജിഹാദിന്റെ പേരിലുള്ള ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്യ ഭേദഗതി ബിൽ ഭരണഘടനവിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണമുണ്ടാക്കുന്നതുമാണെന്ന് നാഷനൽ അലയൻസ് ഫോർ പീപിൾസ് മൂവ്മെൻറ് ( എൻഎപിഎം). ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് എൻഎപിഎം ഗവർണർ ആചാര്യ ദേവവ്രതിന് നിവേദനം നൽകി.
ഹിന്ദുത്വ ശക്തികൾ സൃഷ്ടിച്ച ലവ് ജിഹാദ് എന്ന വ്യാജ പ്രചാരണത്തിൻറെ പേരിലാണ് ഇത്തരമൊരു നിയമം പാസാക്കിയത്. ഇത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം സമുദായത്തെ ലക്ഷ്യംവെച്ച് നടക്കുന്ന വിഭാഗീയ പ്രചാരണത്തിന് നിയമസാധുത നൽകുന്നതിനാണ് ബിൽ പാസാക്കിയതെന്ന് സാമൂഹിക പ്രവർത്തകനായ ദേവ് ദേശായ് പറഞ്ഞു.