Wed. Jan 22nd, 2025
പൂഞ്ഞാര്‍:

റംസാന്‍ മാസത്തെ വരവേല്‍ക്കുന്ന വിശ്വാസികള്‍ക്ക് ആശംസകളുമായി പൂഞ്ഞാര്‍ എംഎൽഎ പി സി ജോര്‍ജ്. ഫേസ്ബുക്കിലാണ് പി സി ജോര്‍ജ് ആശംസകളുമായി എത്തിയത്. ‘വ്രതശുദ്ധിയുടെ നിറവില്‍ നോമ്പ് കാലത്തെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഏവര്‍ക്കും റംസാന്‍ ആശംസകള്‍’ എന്നാണ് അദ്ദേഹം എഴുതിയത്.

അതേസമയം, ഇന്ത്യ ഒരു ഹിന്ദു രാജ്യമാക്കണം എന്ന പി സി ജോര്‍ജിന്റെ നേരത്തേയുള്ള പ്രസ്താവനക്ക് മറുപടിയായി പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്. നേരത്തേ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎലഎ പറഞ്ഞിരുന്നു. എൽഡിഎഫും യുഡിഎഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്.

By Divya