Mon. Dec 23rd, 2024
തി​രു​വ​ന​ന്ത​പു​രം:

ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവെച്ചു. രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ ടി ജലീലിനെ സിപിഎമ്മിൽ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു.

ഭരണത്തിന്റെ അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും വി​വാ​ദ​ങ്ങ​ളി​ൽ ആ​ഴ്​​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പൂ​ർ​ണ രാ​ഷ്​​ട്രീ​യ​സം​ര​ക്ഷ​ണ​മാ​ണ്​ സിപിഎം ഒ​രു​ക്കി​യിരുന്ന​ത്. പ​ക്ഷേ ഫ​ല​പ്ര​ഖ്യാ​പ​ന കാ​ത്തി​രി​പ്പി​നി​ടെ ഉ​ണ്ടാ​യ ലോ​കാ​യു​ക്ത​വി​ധി​ക്ക്​ ശേ​ഷം ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ ഇടപെടലിന്റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്​ വന്നതോടെ പാർട്ടി കൈവിടുകയായിരുന്നു.

By Divya