ദുബൈ:
വിശുദ്ധ മാസത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന കൊവിഡ് പരിശോധന-വാക്സിൻ വിതരണകേന്ദ്രങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. ഡിഎച്ച്എക്കു കീഴിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, കൊവിഡ്-19 സ്ക്രീനിങ്, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തന സമയമാണ് പ്രഖ്യാപിച്ചത്.
മിക്ക കേന്ദ്രങ്ങളും രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചയോടെ പ്രവർത്തനം അവസാനിപ്പിക്കുന്ന തരത്തിലാണ് പരിഷ്കരണം. എന്നാൽ, കൊവിഡ് പരിശോധനകേന്ദ്രങ്ങളായ അൽ ബദ ആരോഗ്യകേന്ദ്രം, അൽ ഖവാനീജ് ആരോഗ്യകേന്ദ്രം, ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യകേന്ദ്രം എന്നിവ റമദാനിലും ഇടതടവില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കും.
ദുബൈയിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതു മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെയുള്ള സമയത്ത് കേന്ദ്രങ്ങളിലെത്തി വാക്സിനേഷൻ സ്വീകരിക്കാം. എന്നാൽ, റമദാനിലെ അവാസന 10 ദിവസങ്ങളിൽ പകൽ സമയത്തുള്ള ഷിഫ്റ്റിൽ മാത്രമായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
ദുബൈ ഹെൽത്ത് അതോറിറ്റിയുടെ കീഴിലെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ഷിഫ്റ്റ് സമയമനുസരിച്ച് പ്രവർത്തിക്കും. പതിവുപോലെ ജോലി തുടരുന്നുവെന്ന് ഉറപ്പാക്കാൻ മെഡിക്കൽ പ്രാക്ടീഷണർമാറെ ഉറപ്പുവരുത്തും. എല്ലാ ഡിഎച്ച്എ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങളും പ്രവർത്തനക്ഷമമായിരിക്കും.