ന്യൂഡല്‍ഹി:
വിശുദ്ധ ഖുര്‍ആനിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിഴയോടുകൂടി സുപ്രീംകോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നൽകി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ പിഴ അയക്കാനും കോടതി ഉത്തരവിട്ടു. മറ്റ് വിശ്വാസികൾക്കെതിരെ അക്രമവാസനയുണ്ടാക്കുന്ന പ്രഭാഷണങ്ങൾ അടങ്ങിയ 26 ഭാഗങ്ങൾ വിശുദ്ധ ഖുറാനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോര്‍ഡ് മുൻ ചെയര്‍മാൻ വസീം റിസ് വിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗൗരവത്തോടുകൂടിയല്ല, പ്രശസ്തി താല്പര്യം മാത്രമാണ് ഇത്തരം ഹര്‍ജികൾക്ക് പിന്നിലെന്ന് കോടതി നിരീക്ഷിച്ചു.